വസ്തുതാവിരുദ്ധ പ്രസ്താവന നടത്തിയ മലേഷ്യയേയും തുര്‍ക്കിയേയും ജമ്മു കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യ തള്ളി. ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യ ജമ്മു കാഷ്മീരില്‍ അധിനിവേശം നടത്തുകയാണെന്ന മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവന ഇന്ത്യ തള്ളി.
മലേഷ്യയും തുര്‍ക്കിയും കാര്യമറിയാതെ വസ്തുതാ വിരുദ്ധ പ്രസ്താവന നടത്തുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.