ടോറോന്റോ: കാനഡയിലെ ടോറോന്റോയിൽ നിര്യാതനായ കനേഡിയൻ മാർത്തോമ്മ ഇടവാംഗംമായ പത്തനംതിട്ട പുറമറ്റം മണ്ടകത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ജോൺ മത്തായിയുടെ (ബാബു 63) സംസ്കാരം സെന്റ്.മാത്യൂസ് മാർത്തോമ്മ പള്ളിയിൽ (9238 Regional Road 25, Milton, ON L9T 2X7) വെച്ച് ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം ഗ്രീൻവുഡ്‌

സെമിത്തേരിയിൽ (100 King Street. Georgetown, ON) സംസ്കരിക്കുന്നതാണ്.

സുജയാണ് ഭാര്യ. മക്കൾ: ഡോ.വിവേക്, നിയമ വിദ്യാർത്ഥിനി നടാഷ.

മാർത്തോമ്മ റസിഡൻഷ്യൽ സ്കൂൾ തിരുവന്തപുരം, തിരുവല്ലാ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ ആയിരുന്ന എം.എം മാത്യു, എൻജിനീയർ എം.എം തോമസ്, പൊന്നമ്മ എബ്രഹാം, വത്സ ജോർജ്, ലില്ലീ സാമുവേൽ എന്നിവർ സഹോദരങ്ങൾ ആണ്.