കൊച്ചി: സുപ്രീംകോടതി ഉത്തരവിെന്റ അടിസ്ഥാനത്തില്‍ പൊളിച്ചുമാറ്റുന്ന മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലെ 50 അപ്പാര്‍ട്മെന്റുകള്‍ക്ക് ഉടമകളെ കണ്ടെത്താനായില്ല. ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും നാല് സമുച്ചയങ്ങളിലായി 50 അപ്പാര്‍ട്മെന്റുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. നഗരസഭ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ഫ്ലാറ്റുകള്‍ പൂട്ടിയിട്ടതായി കണ്ടെത്തിയത്.
ഈ ഫ്ലാറ്റുകളുടെ ഉടമകള്‍ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതെല്ലാം വിറ്റുപോയ ഫ്ലാറ്റുകള്‍ ആണെങ്കിലും കൈവശാവകാശ രേഖകള്‍ നഗരസഭയില്‍നിന്ന് കൈപ്പറ്റിയിട്ടില്ല. ഇതിലേറെപ്പേരും വിദേശത്ത് സ്ഥിരതാമസക്കാരായിരിക്കാമെന്നാണ് ധാരണ. ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ രജിസ്ട്രേഷന് വകുപ്പില്‍നിന്ന് ഉടമസ്ഥരുടെ രേഖകള്‍ ശേഖരിക്കാനാണ് നീക്കം.
ബന്ധപ്പെട്ടവര്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് എത്തിയില്ലെങ്കില്‍ റവന്യൂ വകുപ്പ് ഫ്ലാറ്റുകള്‍ ഉടന്‍ നേരിട്ട് ഒഴിപ്പിക്കുെമന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ നാല് ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്ക ചര്‍ച്ചചെയ്യാന്‍ സി.പി.എം മരട് മണ്ഡലം കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കുണ്ടന്നൂര്‍ പെട്രോ ഹൗസിലാണ് യോഗം. എം. സ്വരാജ് എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.