സിനിമയുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളാണ് ദിനംപ്രതി പ്രചരിക്കുന്നത്. ട്രോളന്മാര് മാത്രമല്ല താരങ്ങളും തങ്ങളുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സിനിമയുടെ പ്രചാരണത്തിന് ട്രോള്‍ ഒരു പ്രധാനപ്പെട്ട ഘടകമായി മാറിയിരിക്കുകയാണ്. നടന് അജു വര്‍ഗീസാണ് ഇത്തരത്തിലുളള ട്രോള്‍ ട്രെന്‍ഡ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇപ്പോള്‍ ചെമ്ബന്‍ വിനോദും ഇതേ പാത പിന്തുടരുകയാണ്.
മണിച്ചിത്രത്താഴിന്റെ ക്ലൈമക്സ് രംഗമാണ് ചെമ്ബന്‍ വിനോദ് ജോസ് പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലും പപ്പുവും തമ്മിലുള്ള രംഗമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പടം എങ്ങനെയുണ്ടെന്ന് സംവിധായകന് ചോദിക്കുമ്ബോള്‍ ഒരു കിളി പറന്നു പോയതു പോലെ എന്നുളള മറുപടിയാണ് പ്രേക്ഷന് കൊടുക്കുന്നത്. ഇത്തരത്തിലുളള ട്രോളാണ് പങ്കുവെച്ചിരിക്കുന്നത്. പപ്പുവിനെ പ്രേക്ഷകരായും സംവിധായകന് ലിജോ ജോസിനെ മോഹന്ലാലുമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒക്ടോബര്‍ 4 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. എങ്ങുന്നും മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത് ചെമ്ബന്‍ വിനോദ്, സാബു മോന്, ആന്റണി പൈ, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കശാപ്പുശാലയിലെ കത്തിമുനയില്‍ നിന്ന് വിരണ്ടോടുന്ന പോത്താണ് ചിത്രത്തിലെ നായകന്.