പനാജി; അപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകനായി എത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രി തന്റെ ഓദ്യോഗിക വാഹനവ്യൂഹം നിര്‍ത്തി അപകടത്തില്‍ പരിക്കേറ്റ വിനോദ സഞ്ചാരിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു. സുവാരി പാലത്തിലുണ്ടായ അപകടത്തിലാണ് വനിതാ ടൂറിസ്റ്റിന് പരിക്കേറ്റത്.

അപ്പോള്‍ അപകടം നടന്നതിന്റെ സമീപത്തുകൂടെ കടന്നു പോവുകയായിരുന്ന മുഖ്യമന്ത്രി സാവന്ത.് ഉടനെ അപകടത്തില്‍പെട്ട യുവതിയെ കാണുകയും അവരുടെ അവസ്ഥയെ കുറിച്ച്‌ അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥരോട് അദ്ദേഹത്തിന്റെ എക്സ്‌കോര്‍ട്ട് വാഹനത്തില്‍ സ്ത്രീയെ ആശുപത്രിയിലാക്കാന്‍ നിര്‍ദേശിച്ചു.

സാവന്തിന്റെ സമയബന്ധിതമായ ഇടപെടല്‍ മൂലം യുവതിയ്ക്ക് അടിയന്തിര ചികിത്സ ലഭ്യമായി. സംഭവം നടക്കുമ്ബോള്‍ ദാവോലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സംസ്ഥാന തലസ്ഥാനത്തേയ്ക്ക് പോവുകയായിരുന്നു സാവന്ത്.