രടിലെ ഫ്‌ളാറ്റ് പൊളിച്ചുമാറ്റുന്നതിലൂടെ ദുരിതമനുഭിക്കേണ്ടി വരുന്ന താമസക്കാരുടെ പ്രശ്‌നങ്ങള്‍ ഡോക്യുമെന്ററിയാക്കുന്നു. ബ്ലസിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരടില്‍ പൊളിച്ചുമാറ്റാന്‍ പോകുന്ന ഹോളി ഫെയ്ത്ത് എച്.ടു.ഒ ഫ്‌ളാറ്റുകളില്‍ കിടപ്പിലായ രോഗികള്‍ മുതല്‍ പരീക്ഷക്ക് പോകുന്ന കുട്ടികള്‍ വരെയുണ്ട്. ഫ്‌ളാറ്റ് പൊളിക്കുന്നതിലൂടെ ചെയ്യാത്ത തെറ്റിന് ദുരിതമനുഭവിക്കേണ്ടി വരുന്ന ഇവരുടെ ജീവിതമാണ് ഡോക്യുമെന്ററിയില്‍ പ്രധാനമായുള്ളത്.

മരടിലെ ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കുന്നതിലേക്ക് നയിച്ച കാരണങ്ങളും അതുമൂലം ദുരിതമനുഭവിക്കുന്നവരുടെ യഥാര്‍ഥ ചിത്രവുമാണ് ഡോക്യുമെന്ററി ചിത്രീകരണത്തില്‍ ഉള്‍പ്പെടുത്തുക. താമസ്സക്കാര്‍ കുടിയിറക്കപ്പെടുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ ഷൂട്ട് ചെയ്തു കഴിഞ്ഞു എന്നാണ് സൂചന.

ബ്ലെസിയുടെ രണ്ടാമത്തെ ഡോക്യുമെന്ററിയാണ് ഇത്. തന്മാത്ര, കാഴ്ച, ഭ്രമരം തുടങ്ങി മികച്ച സിനിമകളുടെ സംവിധായകനായ ബ്ലെസി ബെന്യാമിന്റെ ആടുജീവിതത്തെ സിനിമയാക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലാണ് ഡോക്യുമെന്ററി ഒരുക്കുന്നത്.

അതേസമയം, ഫ്‌ളാറ്റിലെ താമസക്കാരന്‍ കൂടിയാണ് ബ്ലസി .മരട് ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് നിയമ നടപടികളെക്കുറിച്ച്‌ അറിയില്ലെന്നും ആരും പ്രകൃതിക്ക് വിരുദ്ധമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം നേരത്തെ ഈ വിഷയത്തില്‍ ബ്ലസി പ്രതികരിച്ചത്‌