മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്. റെയില്‍വേ മേല്‍പ്പാലത്തിലാണ് ബസ് മറിഞ്ഞത്. മിനി ബസാണ് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.

യാത്രക്കാരുടെ കയ്യിലുള്ള ബാഗും മറ്റും റെയില്‍വേ ട്രാക്കിലേക്ക് വീണു. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു.