ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യ ലബോറട്ടറിയിലെ ടെക്‌നീഷ്യന്‍ ജെ. ശ്രീനിവാസിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.

56 കാരനായ സുരേഷിന്റെ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകനായിരുന്നു ലാബ് ടെക്‌നീഷ്യനായ ശ്രീനിവാസ്. സ്വവര്‍ഗ രതിക്കു ശേഷം പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശ്രീനിവാസ് പൊലീസിന് മൊഴി നല്‍കി. സുരേഷിനെ കഴുത്തറത്ത് കൊന്നശേഷം വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. 20വര്‍ഷമായി ഐഎസ്‌ആര്‍ഒയില്‍ ജോലി ചെയ്യുന്ന സുരേഷിനെ ഒക്ടോബര്‍ ഒന്നാം തീയതിയാണ് ഹൈദരാബാദിലെ അമീര്‍പേട്ടയിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ലാബില്‍ രക്തപരിശോധനയ്‌ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ സുരേഷിന്റെ ഫ്‌ലാറ്റിലെത്തുന്നത് പതിവായിരുന്നു.