ടോറോന്റോ: കാനഡയിലെ ടോറോന്റോയില്‍ നിര്യാതനായ കനേഡിയന്‍ മാര്‍ത്തോമ്മ ഇടവാംഗംമായ പത്തനംതിട്ട പുറമറ്റം മണ്ടകത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ജോണ്‍ മത്തായിയുടെ (ബാബു 63) സംസ്‌കാരം സെന്റ്.മാത്യൂസ് മാര്‍ത്തോമ്മ പള്ളിയില്‍ (9238 Regional Road 25, Milton, ON L9T 2X7) വെച്ച് ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രുഷകള്‍ക്ക് ശേഷം ഗ്രീന്‍വുഡ്

സെമിത്തേരിയില്‍ (100 King tSreet. Georgetown, ON) സംസ്‌കരിക്കുന്നതാണ്.

സുജയാണ് ഭാര്യ. മക്കള്‍: ഡോ.വിവേക്, നിയമ വിദ്യാര്‍ത്ഥിനി നടാഷ.

മാര്‍ത്തോമ്മ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തിരുവന്തപുരം, തിരുവല്ലാ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന എം.എം മാത്യു, എന്‍ജിനീയര്‍ എം.എം തോമസ്, പൊന്നമ്മ എബ്രഹാം, വത്സ ജോര്‍ജ്, ലില്ലീ സാമുവേല്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്.