വാഷിംഗ്ടണ്‍ ; വിവാഹ ജീവിതം കലക്കിയതിന് ഭാര്യയുടെ കാമുകനില്‍ നിന്നും യു എസ് സ്വദേശിയ്ക്ക് ലഭിച്ചത് 7 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം . ഭാര്യയുടെ കാമുകനാണ് തങ്ങളുടെ വിവാഹബന്ധം തകരാന്‍ കാരണമെന്ന് കെവിന്‍ ഹോവാര്‍ഡ് എന്ന യുവാവ് നല്‍കിയ പരാതി ശരിവച്ച നോര്‍ത്ത് കരോളിന കോടതിയാണ് ഏഴു ലക്ഷത്തി അമ്ബതിനായിരം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്.

ഭര്‍ത്താവ് ഏത് സമയവും ജോലിത്തിരക്കിലാണെന്നും തനിക്കൊപ്പം സമയം ചിലവിടുന്നില്ലെന്നും ആരോപിച്ചാണ് കെവിന്‍റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷമാണ് സത്യമതല്ലെന്നും ഭാര്യയുടെ കാമുകനാണ് ഇതിനു പിന്നില്ലെന്നും വ്യക്തമായത് .

ഭാര്യയുടെ വിവാഹമോചനത്തിന്‍റെ കാരണത്തില്‍ സംശയം തോന്നിയാണ് കെവിന്‍ ഒരു പ്രൈവറ്റ് ഡിക്ടക്ടീവിനെ അന്വേഷിക്കാന്‍ ഏല്‍പ്പിച്ചത്. . തുടര്‍ന്നാണ് കൂടെ ജോലി ചെയ്യുന്ന ആളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നും ,ഇതേ തുടര്‍ന്നാണ് തന്നെ ഒഴിവാക്കിയതെന്നും മനസിലായത് .

ഭാര്യയുടെ സഹപ്രവര്‍ത്തകന്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും , ഒരുമിച്ച്‌ അത്താഴം കഴിക്കാറുണ്ടായിരുന്നുവെന്നും കെവിന്‍ പറയുന്നു . വിവരങ്ങള്‍ മനസിലായതിനെ തുടര്‍ന്ന് ഇയാള്‍ ഗ്രീന്‍വില്ലെയിലെ ജഡ്ജിന് മുന്നില്‍ തന്‍റെ ജീവിതം തകര്‍ത്ത ഭാര്യയുടെ കാമുകനെതിരെ കേസ് സമര്‍പ്പിച്ചു.

1800 മുതല്‍ നിലവിലുള്ള നിയമമായ സ്ത്രീ ഭര്‍ത്താവിന്‍റെ സ്വത്താണെന്ന നിയമപ്രകാരമായിരുന്നു കെവിന്‍ കേസ് നല്‍കിയത്. അമേരിക്കയില്‍ മെക്സിക്കോ അടക്കമുള്ള ആറ് ഇടങ്ങളില്‍ ഈ നിയമം നിലനില്‍ക്കുന്നുണ്ട്.

തെറ്റായ കാരണങ്ങളാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ ദമ്ബതികളിലൊരാള്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശം ഈ നിയമം അനുവദിക്കുന്നുണ്ട്. വിവാഹ ബന്ധത്തിന്റെ പവിത്രത ജനങ്ങള്‍ മനസിലാക്കാനാണ് താന്‍ കേസ് നല്‍കിയതെന്ന് കെവിന്‍ പറഞ്ഞു .