മലയാളത്തിലേയ്ക്ക് ചുവടു വയ്ക്കുന്ന കല്യാണിക്ക് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയദര്‍ശന്‍ മകള്‍ക്ക് ആശംസ അറിയിച്ചത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ മലയാള ചിത്രത്തിന്റെ സംവിധാനം അനൂപ് സത്യനാണ്. നായകനായ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നതും. സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

‘എന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. ഞാനും നിന്റെ അമ്മയും നിന്നെ സ്ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച്‌ മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒപ്പം. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകള്‍’.- പ്രിയന്‍ കുറിച്ചു.