സൗന്ദര്യസംക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവരേയും വലക്കുന്ന ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. ഇതിന് പരിഹാരം കാണുന്നതിനും മറ്റുമായി ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങുന്നവരും നിരവധിയാണ്. എന്നാല്‍ ബ്ലാക്ക്‌ഹെഡ്‌സ് എന്ന് പറയുമ്പോള്‍ മുഖം ചുളിക്കുന്നവര്‍ക്ക് ഇനി ഈ പ്രശ്‌നത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് നല്ല ഫലപ്രദമായ ഒരു നാടന്‍ ഒറ്റമൂലിയാണ് തേനും തൈരും. ഇത് ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും മുഖത്തിന് വിചാരിക്കാന്‍ പോലുമാവാത്ത തരത്തില്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നം മൂക്കിനിരുവശത്തും കവിളിലും എല്ലാം നിങ്ങളെ ബാധിക്കുന്നുണ്ട്. ഇതിനെ തുരത്താന്‍ ഇനി ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങേണ്ട ആവശ്യമില്ല. കാരണം നമുക്ക് വീട്ടില്‍ ഇരുന്ന നല്ല നാടന്‍ ഒറ്റമൂലിയിലൂടെ തന്നെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്ന ഏത് പ്രതിസന്ധിക്കും നമുക്ക് ഇനി വീട്ടിലിരുന്ന് ഈ ഒരു ഫേസ്പാക്കിലൂടെ പരിഹാരം കാണാവുന്നതാണ്.
ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് തൈരും തേനും ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില്‍ അല്‍പം പഞ്ചസാര കൂടി ഇതില്‍ മിക്‌സ് ചെയ്‌തോളൂ. ഇത് നിങ്ങളുടെ സൗന്ദര്യത്തിന് നല്‍കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം നിലനിര്‍ത്തുന്ന ചര്‍മ്മത്തിന് എന്നും മികച്ചതാണ് ഈ ഒറ്റമൂലി. അതിനായി രണ്ട് സ്പൂണ്‍ തൈര് എടുക്കുക, ഇതിലേക്ക് അര ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. അതിലേക്ക് അല്‍പം പഞ്ചസാരയും മിക്‌സ് ചെയ്യുക. ഇത് മൂന്നുംചേരുമ്പോള്‍ നിങ്ങള്‍ക്ക് നല്ല കിടിലന്‍ ഫേസ് പാക്ക് തയ്യാറാക്കാം.
ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് നമുക്ക് ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം അല്‍പം മുഖത്ത് തേച്ച് പിടിപ്പിക്കുക. ഒരു പതിനഞ്ച് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് ചെയ്യുമ്പോള്‍ സര്‍ക്കിള്‍ ആയിട്ട് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബ്ലാക്ക്‌ഹെഡ്‌സ് പൂര്‍ണമായും മാറ്റുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിന് ശേഷം നല്ലതു പോലെ തണുത്തവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ പൂര്‍ണമായും മാറ്റുന്നുണ്ട്.