അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത​യി​ല്‍ ച​ര​ക്കു ലോ​റി​ക്കു പി​ന്നി​ല്‍ മി​നി​ലോ​റി​യി​ടി​ച്ച്‌ ഡ്രൈ​വ​ര്‍ മ​രി​ച്ചു. മി​നി ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ തൃ​ശൂ​ര്‍ വെ​ങ്ങി​ണി​ശേ​രി കൂ​നം​ പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ തോ​മ​സ് (59) ആ​ണ് മ​രി​ച്ച​ത്. അര്‍ധരാത്രി ദേ​ശീ​യ പാ​ത​യി​ല്‍ ക​ര​യാംപ​റ​മ്ബി​ലായിരുന്നു അ​പ​ക​ടം.

ഒ​രേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ചരക്ക് ലോറിയും മിനി ലോറിയും. ച​ര​ക്കു ലോ​റി​യു​ടെ പി​ന്നി​ലേ​ക്ക് മി​നി ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അപകടത്തില്‍ ഡ്രൈ​വ​ര്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചു. അങ്കമാലി ഫയര്‍ഫോഴ്സ് എത്തി വാഹനം പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്.

അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ശനിയാഴ്ച രാ​വി​ലെ പാ​ല​ക്ക​ല്‍ സെ​ന്‍റ് മാ​ത്യൂ​സ്‌ പ​ള്ളി​യി​ല്‍ നടക്കും.