തിരുവനന്തപുരം: കെ എസ് ഇ ബിയുടെ ഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില്‍ അന്വഷണത്തിന് ഉത്തരവിടാന്‍ റവന്യു മന്ത്രിക്ക് അവകാശമില്ലെന്ന് മന്ത്രി എം.എം മണി. അന്വഷണം നടക്കട്ടെയെന്നും ബാക്കി കാര്യം താന്‍ നോക്കിക്കോളാമെന്നും മന്ത്രി വ്യക്തമാക്കി.
‘തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചത്. രാജാക്കാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റാണ് അനുമതി തേടിയത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കായതിനാലാണ് അനുമതി നല്‍കിയത്.’ – മന്ത്രി പറഞ്ഞു.