അരൂര്‍: ഏത് നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയത് സിപിഎമ്മിന്‍റെ പരാജയഭീതികൊണ്ട്. കേസിനെ ഭയപ്പെടുന്നില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഷാനിമോള്‍ അരൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. അടൂരിനും ഷാനിമോള്‍ക്കുമെതിരെ കേസെടുത്തതിലൂടെ നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ നാണയത്തിന്‍റെ വ്യത്യസ്തമുഖങ്ങളാണെന്ന് തെളിയിയിച്ചെന്ന് ബെന്നി ബെഹനാന്‍. തിരുവനന്തപുരത്ത് നോതാക്കളാരും പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
ഏത് നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ഷാനിമോള്‍ ; നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ നാണയത്തിന്‍റെ വ്യത്യസ്തമുഖങ്ങളാണെന്ന് ബെന്നി ബെഹനാന്‍
