ഒരിടവേളക്ക് ശേഷം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസില്‍ തിരിച്ചു വരവ് നടത്തിയ വിനയന്റെ പുതിയ ചിത്രമാണ് ‘ആകാശഗംഗ 2’. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്.ചിത്രം നവംബര്‍ ഒന്നിന് റിലീസ് ചെയ്യുന്നു.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് സിനിമയിലെ അഭിനേതാക്കള്‍. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.