ബഗ്ദാദ്: തൊഴിലില്ലായ്മക്കെതിരെ ഇറാഖില്‍ ചൊവ്വാഴ്ച ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. അക്രമാസക്തമായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. തൊഴിലില്ലായ്മ പരിഹരിക്കുകയെന്നതിനു പുറമെ, മെച്ചപ്പെട്ട പൊതുസേവനം, വെള്ളം, വൈദ്യുതി എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ആളുകള്‍ തെരുവിലിറങ്ങിയത്.

ബഗ്ദാദിലെ നുസ്‌റത്തില്‍ നിന്നു തുടങ്ങിയ പ്രക്ഷോഭം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. അധികാരമേറ്റ് ഒരു വര്‍ഷമാവുന്ന പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുടെ സര്‍ക്കാരിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് പ്രക്ഷോഭം. അദ്ദേഹത്തിന്റെ രാജി ആവശ്യവും ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.