കൊച്ചി : മരടില്‍ നിയമലംഘനം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഫ്ളാറ്റുകളുടെ സ്ഥലം അളന്ന് പരിശോധന നടത്തി. ഉടമസ്ഥരെ കണ്ടെത്താനാവാതെ ഇപ്പോഴും 49 ഫ്‌ളാറ്റുകളാണ് മരടിലുള്ളത്. ഉടമസ്ഥര്‍ എത്തിയിലെങ്കില്‍ റവന്യൂ വകുപ്പ് ഫ്‌ളാറ്റുകള്‍ ഉടന്‍ നേരിട്ട് ഒഴിപ്പിക്കും.
മുപ്പതോളം ഫ്‌ളാറ്റുകളില്‍ നിന്നുള്ള സാധനങ്ങളാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ മാറ്റി തുടങ്ങിയത്. ഇനിയും 23 ഫ്‌ളാറ്റുകളിലെ സാധനങ്ങള്‍ മാറ്റാനുണ്ട്. ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും 4 സമുച്ചയങ്ങളിലായി 49 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
ഉടമകള്‍ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതെല്ലാം വിറ്റുപോയ ഫ്‌ളാറ്റുകള്‍ ആണെങ്കിലും കൈവശാവകാശ രേഖകള്‍ നഗരസഭയില്‍ നിന്ന് കൈപ്പറ്റിയിട്ടില്ല. അതിനാല്‍ തന്നെ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് ഉടമസ്ഥരുടെ രേഖകള്‍ ശേഖരിക്കും. ഈ മാസം എട്ടാം തീയതിക്ക് മുന്‍പായി സാധനങ്ങള്‍ പൂര്‍ണമായും ഫ്‌ളാറ്റില്‍ നിന്ന് മാറ്റും.
ഇതിനിടെ ക്രൈം ബ്രാഞ്ച് സംഘം മരട് നഗരസഭയില്‍ വീണ്ടും പരിശോധന നടത്തി. തുടര്‍ന്ന് എസ് പി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നാല് ഫ്‌ളാറ്റുകളില്‍ സര്‍വേ നടത്തി. തീരദേശ നിയമലംഘനം കണ്ടെത്തുന്നതിനായാണ് വീണ്ടും സര്‍വേ
വകുപ്പിന്റെ സഹായത്തോടെ സ്ഥലം അളന്ന് പരിശോധിച്ചത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി ടെന്‍ഡര്‍ നല്‍കിയ കമ്ബനികളില്‍ നിന്നും യോഗ്യരായവരെ വരും ദിവസം തീരുമാനിക്കും.