തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ സ്വന്തം നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം സമരവുമായി രംഗത്ത്. തൊടുപുഴ നിയോജക മണ്ഡലത്തിലെ തകര്‍ന്നടിഞ്ഞ റോഡുകള്‍ ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ടാണ് ജോസ് കെ മാണി വിഭാഗം കേരളാ കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സമരം.

ഒക്ടോബര്‍ 18 ന് പി ഡബ്ല്യു ഡി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ഐ ആന്റണി സമരം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി മറ്റത്തില്‍പ്പാറ അധ്യക്ഷത വഹിക്കും.