കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാറിനെ നിയമിച്ചു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു അദ്ദേഹം. എസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിച്ച്‌ കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി കഴിഞ്ഞ ദിവസം പുറത്തിറക്കി.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച്‌ രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു. ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി പോയതിന്റെ ഒഴിവിലേക്കാണ് ഈ പുതിയ നിയമനം.