മഞ്ചേശ്വരം മണ്ഡലത്തില്‍ 12000 പേരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കിയെന്ന് യുഡിഎഫ്. സി.പി.എം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു.

എട്ട് പഞ്ചായത്തുകളില്‍ നിന്നും യു.ഡി.എഫ് വോട്ടുകള്‍ മാത്രം നോക്കി വോട്ടര്‍ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. സര്‍ക്കാരിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥരാണ് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ലിസ്റ്റില്‍ നിന്ന് പുറത്തായ ഓരോ വ്യക്തികളേയും കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യു.ഡി.എഫ് നേത്യത്വം. ഇവരെ കണ്ടെത്താന്‍ ബുത്ത് കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആരോപണം ശ്രദ്ധയില്‍പെട്ടിട്ടില്ലന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.