പ​ത്താ​ണ്ട് മു​മ്ബ് രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ച കോ​ഴി​ക്കോ​ട്-​കൊ​െ​ല്ല​ഗ​ല്‍ 766 ദേ​ശീ​യ​പാ​ത​യി​ല്‍ പൂ​ര്‍ണ ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ എ​ന്‍.​എ​ച്ച്‌ 766 ട്രാ​ന്‍സ്പോ​ര്‍ട്ട് പ്രൊ​ട്ട​ക്​​ഷ​ന്‍ ആ​ക്​​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം 10ാം ദി​ന​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച വ​യ​നാ​ട് എം.​പി രാ​ഹു​ല്‍ ഗാ​ന്ധി​കൂ​ടി എ​ത്തു​ന്ന​തോ​ടെ സ​മ​രം ദേ​ശീ​യ​ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തും.ര​ണ്ടു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ഇ​തി​ന​കം സ​മ​ര​പ്പ​ന്ത​ല്‍ സ​ന്ദ​ര്‍ശി​ച്ച്‌ ഐ​ക്യ​ദാ​ര്‍ഢ്യം അ​റി​യി​ച്ചു.

രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ന്‍വ​ലി​ക്കു​ക, പാ​ത പൂ​ര്‍ണ​മാ​യി അ​ട​ച്ചി​ടാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ ചേ​ര്‍ന്ന് ബ​ത്തേ​രി സ്വ​ത​ന്ത്ര മൈ​താ​നി​യി​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ ഡി​വി​ഷ​ന്‍ കൗ​ണ്‍സി​ല​റും യൂ​ത്ത് കോ​ണ്‍ഗ്ര​സ് ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ റി​നു ജോ​ണ്‍, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍​റ് എം.​എ​സ്. ഫെ​ബി​ന്‍, യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സീ​സ് വേ​ങ്ങൂ​ര്‍, യു​വ​മോ​ര്‍ച്ച ജി​ല്ല പ്ര​സി​ഡ​ന്‍​റ് പ്ര​ശാ​ന്ത് മ​ല​വ​യ​ല്‍, വ്യാ​പാ​രി വ്യാ​വ​സാ​യി യൂ​ത്ത് വി​ങ് ബ​ത്തേ​രി യൂ​നി​റ്റ് പ്ര​സി​ഡ​ന്‍​റ് ഷം​സാ​ദ് എ​ന്നി​വ​രാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

നി​രാ​ഹാ​രം ഇ​രി​ക്കു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​ട്ടു​ണ്ട്. വ​യ​നാ​ട് ജി​ല്ല ഇ​തു​വ​രെ കാ​ണാ​ത്ത വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​മാ​യി ദേ​ശീ​യ​പാ​ത സ​മ​രം മാ​റി. സ​മ​ര​ത്തി​നു​ള്ള പി​ന്തു​ണ ദി​വ​സേ​ന കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ക​യാ​ണ്. ഐ​ക്യ​ദാ​ര്‍ഢ്യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ടൗ​ണി​ലേ​ക്ക് ജ​നം പ്ര​വ​ഹി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളും വി​ദ്യാ​ര്‍ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും സ്ത്രീ​ക​ളും വ​യോ​ജ​ന​ങ്ങ​ളും അ​ണി​നി​ര​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ സ​മ​ര​ച​രി​ത്ര​ത്തി​ല്‍ ഇ​തി​നോ​ട​കം ഇ​ടം​പി​ടി​ച്ചു​ക​ഴി​ഞ്ഞു. ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ​കൊ​ണ്ട് സ്വ​ത​ന്ത്ര ​മൈ​താ​നി​യി​ലെ സ​മ​ര​പ്പ​ന്ത​ല്‍ നി​റ​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ഗാ​ത​ഗ​ത​ത​ട​സ്സ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.