കൊച്ചി: മരട് ഫ്ളാറ്റ് കേസില്‍ കുറ്റകൃത്യം തെളിഞ്ഞെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് ജെ.തച്ചങ്കരി. ഇനി കുറ്റക്കാരെ മാത്രം കണ്ടെത്തിയാല്‍ മതിയെന്നും കേസില്‍ മൂന്നു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും തച്ചങ്കരി പറഞ്ഞു.
‘ഫ്ളാറ്റ് നിര്‍മാതാക്കള്‍ മാത്രമല്ല കുറ്റക്കാര്‍. ആവശ്യമെങ്കില്‍ നഗരസഭാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. കേസ് ക്രൈംബ്രാഞ്ചിന്റെ തൊപ്പിയിലെ പൊന്‍തൂവല്‍ ആകും.’ – ടോമിന് തച്ചങ്കരി പറഞ്ഞു.