ന്യൂഡല്‍ഹി: പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ ഒരു വ്യവസ്ഥയും ലഘൂകരിക്കില്ല എന്ന് സുപ്രീം കോടതി. സുപ്രീം കോടതി റദ്ദാക്കിയ വ്യവസ്ഥകള്‍ കോടതി തന്നെ പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ ഭേദഗതികള്‍ അപ്രസക്തമായെന്ന് കോടതി വ്യക്തമാക്കി.

പട്ടികവര്‍ഗ കേസുകളിലെ പരാതികളില്‍ പ്രാഥമികാന്വേഷണത്തിനു ശേഷമേ അറസ്റ്റ്, പ്രോസിക്യൂഷന്‍ നടപടികള്‍ പാടുള്ളൂവെന്നായിരുന്നു മാര്‍ച്ച്‌ 20ലെ സുപ്രീം കോടതി വിധി.ഇതിന് പിന്നാലെ ആണ് നിയമം ശക്തമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ട് വന്നത്. എന്നാല്‍ മാര്‍ഗ്ഗ രേഖയിലെ സുപ്രധാനമായ മൂന്ന് വ്യവസ്ഥകള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.ഈ സാചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന നിയമ ഭേദഗതികള്‍ അപ്രസക്തമായെന്ന്‌ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ഇന്ന് വ്യക്തമാക്കി.

അതേസമയം പീഡന നിരോധന നിയമത്തിലെ ഒരു വ്യവസ്ഥകളും ലഘൂകരിക്കില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ആവര്‍ത്തിച്ചു.