ലാന്‍ഡിംഗിനു ശ്രമിക്കവെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബര്‍ വിമാനം തകര്‍ന്നു വീണ് യുഎസില്‍ ഏഴു മരണം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒമ്ബതു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ മൂന്നു പേര്‍ വിമാനം തകര്‍ന്നുവീണ സമയം നിലത്തുണ്ടായിരുന്നവരാണ്. 13പേരാണു വിമാനത്തിലുണ്ടായിരുന്നത്. ബോയിംഗ് ബി-17 വിമാനമാണു തകര്‍ന്നുവീണത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനിക്കും ജപ്പാനുമെതിരേ ആക്രമണം നടത്താന്‍ യുഎസ് വ്യോമസേന ഈ വിമാനത്തെ ഉപയോഗിച്ചിരുന്നു.
ബ്രാഡ്‌ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനു ശ്രമിക്കവെയാണു വിമാനം തകര്‍ന്നത്. 10 യാത്രക്കാരും മൂന്നു ജീവനക്കാരും കോളിന്‍സ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിലുണ്ടായിരുന്നു. വിന്േറജ് വിമാനങ്ങള്‍ പരിരക്ഷിക്കുന്ന സ്ഥാപനമാണിത്.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണു പ്രഥമിക നിഗമനം.
ലാന്‍ഡിംഗിനു ശ്രമിക്കവെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബര്‍ വിമാനം തകര്‍ന്നു വീണ് യുഎസില്‍ ഏഴു മരണം
