കൊച്ചി: പൊളിക്കാന്‍ നിര്‍ദേശിച്ച മരടിലെ ഫ്ലാറ്റുകളില്‍നിന്ന് താമസക്കാര്‍ കൂടും കുടുക്കയുമായി ഒഴിയുേമ്ബാള് മറ്റൊരിടത്ത് അതും കച്ചവടമായി മാറുകയാണ്. എവിടേക്ക്, എങ്ങനെ പോകുമെന്നും സാധന സാമഗ്രികള്‍ എങ്ങനെ കൊണ്ടുപോകുമെന്നും അറിയാതെയും പകച്ചുനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ രക്ഷകരെപ്പോലെ അവര്‍ അവതരിക്കുന്നു. ഫ്ലാറ്റിന് പുറത്തെ കവാടത്തിനരികിലെ ചുവരിലത്രയും ഇവരുെട നോട്ടീസുകള്‍ നിറഞ്ഞിരിക്കുകയാണ്.
വീട് മാറാന്‍, സാധനങ്ങള്‍ പാക്ക് ചെയ്യാന്‍, എ.സി നീക്കം ചെയ്യാന്‍, അവ പുതിയ താമസസ്ഥലത്ത് സ്ഥാപിച്ചുകൊടുക്കാന്‍, സാധന സാമഗ്രികള്‍ മറ്റൊരിടത്ത് എത്തിച്ചുനല്കാന്… ഇതിനൊക്കെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും കണ്ണ് മുഴുവന്‍ ഇപ്പോള്‍ മരടിലാണ്.
350ലധികം കുടുംബങ്ങളാണ് ഒഴിയാനിരിക്കുന്നത്. മറ്റൊരിടത്തും ഒറ്റ സ്ഥലത്തുതന്നെ ഇത്രയും ഇടപാടുകാരെ കിട്ടാന്‍ ഒരു സാധ്യതയുമില്ല. ഫ്ലാറ്റ് ഒഴിയുന്ന കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ ചിലര്‍ ഡിസ്കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വീട് മാറാനും എ.സി നീക്കം ചെയ്യാനും വിളിക്കുക എന്ന അഭ്യര്‍ഥനയുമായി ഫോണ്‍ നമ്ബര്‍ സഹിതമുള്ള നോട്ടീസുകളാണ് പതിച്ചിരിക്കുന്നത്. ഫ്ലാറ്റ് വില്‍ക്കാനും വാങ്ങാനും വാടകക്ക് എടുത്തുനല്‍കാനും സഹായിക്കുന്നവരുടെ പരസ്യവുമുണ്ട്.