ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ തുലാഭാരത്തിന് കൊണ്ടുവന്ന എട്ടുകിലോ കശുവണ്ടി കാണാതായതായി ആക്ഷേപം. ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു.

എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേല്‍ത്തരം കശുവണ്ടിയാണ് തുലാഭാര കൗണ്ടറില്‍ നിന്ന് കാണാതായത്. വഴിപാടുകാര്‍ തന്നെ കൊണ്ടുവന്നതായിരുന്നു കശു വണ്ടി.

ഞായറാഴ്ചയായിരുന്നു സംഭവം.തുലാഭാരം കഴിഞ്ഞ് സ്റ്റോക്ക് ഒത്തുനോക്കുമ്ബോഴാണ് കശുവണ്ടി കാണാനില്ലെന്ന് ക്ലാര്‍ക്കിന്റെ ശ്രദ്ധയില്‍ പെട്ടത്. ക്ലാര്‍ക്ക് അറിയിച്ചതനുസരിച്ച്‌ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ദേവസ്വം ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി.