സിനിമാലോകത്ത് ഒരു ദശകാലം പൂര്‍ത്തിയാക്കുകയാണ് രാഗിണി ദ്വിവേദി. കന്നട സിനിമകളിലൂടെയാണ് അഭിമുഖമായതും ശ്രദ്ധിക്കപ്പെട്ടതുമെങ്കിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും രാഗിണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയുടെ നല്ലതും ചീത്തയും വൃത്തികെട്ടതുമായ വശം നേരിട്ട് കണ്ട് അനുഭവിച്ചിട്ടുണ്ട് എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നടി വെളിപ്പെടുത്തി.
പത്ത് വര്‍ഷക്കാലം സിനിമാ ലോകത്ത് നിലനിന്നുപോന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്്. സിനിമാ മേഖലയുടെ നല്ലതും ചീത്തയും വൃത്തികെട്ടതുമായ ഭാഗങ്ങള്‍ കണ്ടു. അതില്‍ ഒന്നും തളരാതെ മുന്നോട്ട് പോരാന്‍ സാധിച്ചതിന് കാരണം തോറ്റുകൊടുക്കന് മനസ്സില്ലാത്തതും നെഗറ്റീവിറ്റിയില്‍ തളര്‍ന്നു പോവാത്തതുമാണ്. ആ നിലില്‍ താനൊരു പോരാളിയാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ രാഗിണി പറഞ്ഞു.
ഏകദേശം എല്ലാ തരത്തിലും പെട്ട സിനിമകള്‍ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. ഒരു നടി എന്ന നിലയില്‍ ഓരോ സിനിമയില്‍ നിന്നും ഓരോന്ന് പഠിക്കാനുണ്ടാവും. ഒരു സിനിമാ പാരമ്ബര്യവും എനിക്ക് പിന്നിലില്ല. അതുകൊണ്ട് സ്വന്തം അനുഭവങ്ങളിലൂടെയാണ് ഓരോന്നും പഠിച്ചത്- രാഗിണ പറഞ്ഞു. വെറുതേ സിനിമകള്‍ക്ക് വേണ്ടി സിനിമ ചെയ്യാന്‍ താത്പര്യമില്ല. ജീവിക്കുന്ന സമൂഹത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കുന്ന സിനിമകള്‍ ചെയ്യാനാണ് താത്പര്യമെന്നും നടി പറഞ്ഞു.
മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിച്ച കാണ്ഡഹാര്‍ എന്ന മേജര്‍ രവി ചിത്രത്തിലൂടെയാണ് രാഗിണി ദ്വിവേദി മലയാളത്തിലെത്തിയത്. ഗണേഷ് വെങ്കടരാമന്റെ നായികാ വേഷമായിരുന്നു ചിത്രത്തില്‍. തുടര്‍ന്ന് മമ്മൂട്ടി നായകനായ ഫേസ് ടു ഫേസ് എന്ന മലയാള സിനിമയിലും രാഗിണി നായികയായി എത്തി.