ന്യൂഡൽഹി ; രാജ്യത്തിന്റെ സുരക്ഷയും , താല്പര്യവുമാണ് പ്രധാനമെന്നും അതുകൊണ്ട് തന്നെ പ്രതിരോധ മേഖല ശക്തമാക്കണമെന്നുമുള്ള ഉറച്ച നിലപാടുമായി കേന്ദ്ര സർക്കാർ .1959 ലെ ആയുധനിയമമാണ് സമഗ്രമായി പരിഷ്ക്കരിക്കുക .

ഭീകര സംഘടനകൾ വഴിയും മറ്റും ചൈനയിൽ നിന്ന് രാജ്യത്തേയ്ക്ക് നിരവധി ആയുധങ്ങൾ എത്തുന്നുണ്ട് .വടക്ക് കിഴക്കൻ മേഖലകൾ വഴിയാണ് ആയുധങ്ങൾ ഇന്ത്യയിൽ എത്തിയിരുന്നത് . മാത്രമല്ല അതിർത്തി വഴി പാകിസ്ഥാനും ആയുധങ്ങൾ കടത്തുന്നുണ്ട് . അതുകൊണ്ടാണ് ഇത്തരത്തിൽ ആയുധനിയമം പരിഷ്ക്കരിക്കാൻ സർക്കാർ ഒരുങ്ങുന്നത് .

ആയുധനിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ അഭിപ്രായം തേടിയിരുന്നു . ആയുധങ്ങൾ അനധികൃതമായി കടത്തുന്നവർക്ക് കനത്ത ശിക്ഷ നൽകാനും ഭേദഗതിയിൽ വകുപ്പ് ഉണ്ടാകും .