മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി 150 രൂ​പ​യു​ടെ നാ​ണ​യം പു​റ​ത്തി​റ​ക്കി. അ​ഹ​മ്മ​ദാ​ബാ​ദി​ൽ വ​ച്ച് ന​ട​ന്ന “സ്വ​ച്ഛ്ഭാ​ര​ത് ദി​വ​സ്’ പ​രി​പാ​ടി​യി​ൽ വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് നാ​ണ​യം പു​റ​ത്തി​റ​ക്കി​യ​ത്.

നോ​ട്ട് നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ 2000, 500, 200, 100, 50, 20, 10 തു​ട​ങ്ങി​യ നോ​ട്ടു​ക​ൾ പു​തു​താ​യി പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​നു ശേ​ഷം വി​വി​ധ മൂ​ല്യ​ങ്ങ​ളി​ലു​ള്ള നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പു​തി​യ 10 രൂ​പ നാണയങ്ങൾ മാ​ത്ര​മാ​യി​രു​ന്നു വി​പ​ണി​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്.