വിസ്കോണ്‍സിൻ: കേരളൈറ്റ്സ് ഇൻ മിൽവാക്കിയുടെ ജോയിന്റ് സെക്രട്ടറി അഡ്വ. സുധീർ പിള്ളയുടെ മാതാവും പെരുന്പാവൂർ, പുല്ലുവഴി പരേതനായ റിട്ട. ക്യാപ്റ്റൻ കെ. ജെ. നാരായണൻ പിളളയുടെ (മുൻ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ) സഹധർമിണിയുമായ രാധാമണി സി.ജെ (78) നിര്യാതയായി. ചാക്യാർപുറത്ത് കുടുംബാഗമാണ് പരേത.
ദീർഘകാലത്തെ അധ്യാപന സേവനത്തിനുശേഷം വളയൻചിറങ്ങര എൽപി സ്കൂളിൽ നിന്നും വിരമിച്ചു. സംസ്കാരം ഒക്ടോബർ 3, വ്യാഴാഴ്ച മൂന്നിന് (ഐഎസ്ടി) സ്വവസതിയിൽ നടത്തപെടുന്നതാണ്.
മക്കൾ: സുജാത ഗോപാലകൃഷ്ണൻ (ലിബേർട്ടിവിൽ, ഇല്ലിനോയിസ്), സുമ സുരേഷ് (രാജഗിരി പബ്ലിക് സ്കൂൾ , കളമശേരി), സുധീർ പിള്ള (മിൽവാക്കി, വിസ്കോണ്‍സിൻ). മരുമക്കൾ: ഡോ. മുരളി ഗോപാലകൃഷ്ണൻ (ലിബേർട്ടിവിൽ, ഇല്ലിനോയിസ്), സുരേഷ് കുമാർ (റിട്ട. ഫാക്ട്), ലേഖ സുധീർ (മിൽവാക്കി, വിസ്കോണ്‍സിൻ).