ഡാളസ്: ലാന (ലിറ്ററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത്അമേരിക്ക)യുടെ11ാമതു നാഷണല്‍ കണ്‍വെന്‍ഷന്‍2019 നവംബര്‍1,2, 3 (വെളളി, ശനി, ഞായര്‍) തീയതികളില്‍ഡാളസ്സിലെ ഡി. വിനയചന്ദ്രന്‍ നഗറില്‍ (Double Tree Hotel 11611 Luna Road, Farmers Branch, TX 75234) വച്ചു പൂര്‍വ്വാധികംമനോഹരമായി നടത്തുവാന്‍ ക്രമീകരണങ്ങള്‍ നടക്കുന്നു. ലാനാ സാഹിത്യസമ്മേളനത്തോട് അനുബന്ധിച്ചു, മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയേയും പുരോഗതിയേയും മുന്‍നിര്‍ത്തി, മലയാളഭാഷാ സ്‌നേഹികളെ പ്രോത്‌സാഹിപ്പിക്കാന്‍ അമേരിക്കയിലും കാനഡയിലും ഉളളമലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍പരിചയപ്പെടുത്തുന്നതിനു അമേരിക്കന്‍മലയാളികള്‍ക്ക് സുപരിചിതരായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെയും ജയിംസ്‌കൂരീക്കാട്ടിലിനെയും ചുമതലപ്പെടുത്തി.
ഈ ശുഭാവസരത്തല്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുവാന്‍ താല്പര്യപ്പെടുന്നവര്‍സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

2016-2019 കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇംഗ്ലീഷ്/മലയാളംകൃതികളുടെ ഓരോ പ്രതിഅബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ മേല്‍വിലാസത്തില്‍എത്തിച്ചുകൊടുക്കേണ്ടതാണ്. പുസ്തകങ്ങള്‍ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ പതിനഞ്ചിനാണ്. ഏതെങ്കിലും കാരണവശാല്‍ ലാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും അവരുടെ പുസ്തകത്തിന്റെ കോപ്പിഅയച്ചു തരാവുന്നതാണ്. ഗ്രന്ഥാകര്‍ത്താക്കള്‍ക്കു സ്വന്തംകൃതി പരിചയപ്പെടുത്തുവാനും അവസരമുണ്ട്.
ലാന ാസാഹിത്യ സമ്മേളനത്തില്‍എല്ലാഭാഷാസ്‌നേഹികളും പങ്കെടുത്തു, കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ പ്രത്യേകംതാല്പര്യപ്പെടുന്നു.
കൃതികള്‍ അയയ്‌ക്കേണ്ട വിലാസം:
M.N.Abdutty
25648 Salem
Roseville, MI 48066
For more inf.

Abdul Punnayurkulam – 586 – 994 – 1805
James Kureekkattil – 248 – 837 – 0402
Josen George – 469 – 767 – 3208