റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ആയ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ഒക്ടോബര്‍ 4(വെള്ളി), 5( ശനി), 6(ഞായര്‍) തീയതികളില്‍ ഭക്തി ആഡംബര പൂര്‍വ്വം കൊണ്ടാടുന്നു.
ഒക്ടോബര്‍ നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി റവ.ഫാ.മാത്യു മേലേടം കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നു. തുടര്‍ന്ന് മരിച്ചവരുടെ ഓര്‍മ്മക്കായി റവ.ഫാ.മാത്യു മേലേടത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും കുര്‍ബ്ബാനയുടെ ആശീര്‍വാദവും ഉണ്ടായിരിക്കും.
ഒക്ടോബര്‍ 5-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി വികാരി റവ.ഫാ.റിജോ ചീരകത്തിന്റെ മുഖ്യ കാര്‍മ്മിക്തവത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെടുന്നു. റവ.ഫാ.റിജോ തിരുനാള്‍ സന്ദേശവും നല്‍കുന്നതാണ്. റവ.ഫാ.മാത്യു മേലേടം റവ.ഫാ.സലീം ചക്കുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും. കുര്‍ബ്ബാനക്കുശേഷം പ്രദക്ഷിണവും, ലദീഞ്ഞും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും  ലെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ തട്ടുകടയും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാള്‍ ദിവസമായ ഒക്ടോബര്‍ 6-ാം തീയതി ഞായറാഴ്ച്ച രാവിലെ 10 മണിക്ക് റവ.ഫാ.ജോസഫ് ശൈര്യമാക്കിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന നടത്തപ്പെടുന്നു. റവ.ഫാ. ഏബ്രഹാം മുത്തോലത്ത് തിരുനാള്‍ സന്ദേശം നല്‍കുന്നതാണ്. വികാരി.റവ.ഫാ.മാത്യു മേലേടവും നിരവധി പുരോഹിതരും സഹകാര്‍മ്മികരായിരിക്കും. സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

തുടര്‍ന്ന് ദേവാലയത്തിന്റെ ദശാബ്ദി ആഘോഷ ഉത്ഘാടനം അമേരിക്കയിലെ ക്‌നാനായ റീജന്റെ, പ്രഥമ വികാരി ജനറാള്‍ റവ.ഫാ.ഏബ്രഹാം മുത്തോലത്ത് നിര്‍വ്വഹിക്കുന്നതാണ്. തുടര്‍ന്ന് തിരുഹൃദയത്തിന്റെയും സകല വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടും, റ്റാമ്പാ ബോയ്‌സ് നയിക്കുന്ന ചെണ്ടമേളത്തിന്റെയും, സ്വീറ്റ് റ്റാസ്സാ നയിക്കുന്ന ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടും മുത്തുകുടയും, കൊടികളും സംവഹിച്ചുകൊണ്ടുള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. തുട്#ന്ന് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും അതെ തുടര്‍ന്ന് ദേവാലയ അംഗണത്തില്‍ ബാന്‍ഡ് മേളവും കലാപരിപാടികളും നടത്തപ്പെടുന്നു.

തിരുനാള്‍ ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനും അടിമവയ്ക്കുവാനും കഴുന്ന്, മുടി ഇവ എടുക്കുവാനും നേര്‍ച്ച കാഴ്ച്ചകള്‍ അര്‍പ്പിക്കുവാനും. സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് നന്മയില്‍ വളരുവാനുള്ള അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കുവാനും. ഏവരേയും ഫൊറോന വികാരി റവ.ഫാ.മാത്യു മേലേടവും കൈക്കാരന്‍മാരായ സാബു കൂന്തമറ്റം, ബിജോയി മൂശ്ശാരി പറമ്പില്‍, റെജി തെക്കനാട്ട്, സജി കറുകകുറ്റിയും പ്രശുദേന്തിമാരായ ജോസ്‌മോന്‍ തത്തംകുളം&ഫാമിലിയും റെനി പച്ചിലമാക്കില്‍& ഫാമിലിയും മറ്റു വിവിധ പള്ളി കമ്മിറ്റി അംഗങ്ങളും റ്റാമ്പാ തിരുഹൃദയ ദേവാലയത്തിലേക്കും ക്ഷണിക്കുന്നു.