അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട, ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ കത്തീഡ്രലില്‍ മാര്‍ ഇഗ്്‌നാത്തിയോസ് ബാവായുടെ ഓര്‍മ്മ പെരുന്നാളും 42-ാമത് വാര്‍ഷീകാഘോഷങ്ങളും 2019 ഒക്ടോബര്‍ 18, 19,20 (വെള്ളി, ശനി, ഞായര്‍) എന്നീ തീയതികളില്‍, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.
ഒക്ടോബര്‍ 13(ഞായര്‍) വി.കുര്‍ബ്ബാനാനന്തരം വികാരി റവ.ഫാ.യല്‍ദൊ പൈലി, അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ.രന്‍ജന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തുന്നതോടെ, ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 18-ാം തീയതി(വെള്ളിയാഴ്ച) ഭക്തസംഘടനകളുടെ വാര്‍ഷീകാഘോഷം വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. 19-ാം തീയതി(ശനി) വൈകീട്ട് 6.15 ന് ഇടവക മെത്രാപോലീത്താക്ക് സ്വീകരണവും തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, അതിനുശേഷം പ്രഗല്‍ഭ വാഗ്മിയും വചന പ്രഘോഷകനുമായ റവ.ഫാ.ബെന്നി ചിറയില്‍ വചന പ്രഭാഷണവും നടത്തും.
പള്ളി ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പെരുന്നാളിന് മാറ്റുകൂട്ടും.
20-ാം തീയതി(ഞായര്‍) അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍, വാദ്യമേളങ്ങളുടെ അകമ്പടിയോടെ, മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി, വിശ്വാസികള്‍ അണിനിരന്ന് നടത്തപ്പെടുന്ന ഭക്തിനിര്‍ഭരവും, വര്‍ണ്ണശബളവുമായ ‘റാസ’ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.
പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വികാരി റവ.ഫാ.യല്‍ദൊ പൈലി, അസിസന്റന്റ് വികാരി റവ.ഫാ.ഡോ.രന്‍ജന്‍ മാത്യു, വൈസ് പ്രസിഡന്റ് ശ്രീ.സോണി ജേക്കബ്ബ് , സെക്രട്ടറി ശ്രീ.ബാബു സി. മാത്യു, ട്രഷറര്‍ ശ്രീ.ജോസഫ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിങ്ങ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നു. ദീപ്തി സഖറിയ, സിമി ജോര്‍ജ്( ഈവന്റ് കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ ഭക്തസംഘടനകളുടെ വാര്‍ഷീകാഘോഷ പരിപാടികളുടെ ക്രമീകരണങ്ങളും നടന്നു വരുന്നു.
ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്, ശ്രീ.സോണി ജേക്കബ്ബ്, പീറ്റര്‍ സി. വര്‍ഗീസ്, സാബു ഇത്താക്കന്‍, സിബു മാത്യു, മാണി അബ്രാഹാം എന്നിവരും കുടുംബാംഗങ്ങളുമാണ്.