നോര്‍ത്ത് ന്യൂജേഴ്‌സിയിലെ  എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍  കൗണ്ടി മലയാളി  ക്രിസ്ത്യന്‍ ഫെലോഷിപ്പ്  (BCMC )    സെപ്റ്റംബര്‍ 13 , 14  തീയതികളില്‍ സൈന്റ്‌റ്  തോമസ് ഇവാന്‍ജെലിക്കല്‍ ബെര്‍ഗെന്‍ഫീല്‍ഡ് ദേവാലയത്തില്‍  വാര്‍ഷിക സുവിശേഷ  കണ്‍വന്‍ഷന്‍  വിജയകരമായി സംഘടിപ്പിച്ചു

വിവിധ ക്രിസ്ത്യന്‍ ഡിനോമിനേഷനുകളിലുള്ള  അനേകം വിശ്വാസികള്‍  ഈ രണ്ടു ദിവസവും സുവിശേഷ  കണ്‍വെന്‍ഷനില്‍ പങ്കെടുത്തു

1986 ഇല്‍ തുടക്കം കുറിച്ച  ബെര്‍ഗെന്‍ കൗണ്ടി മലയാളി  ക്രിസ്ത്യന്‍  ഫെല്ലോഷിപ്പ്  (BCMC ) കഴിഞ്ഞ 32 വര്‍ഷമായി വിജയകരമായി നടത്തി പോരുന്ന  വാര്‍ഷിക സുവിശേഷ കണ്‍വെന്‍ഷനിലെ ഈ വര്‍ഷത്തെ പ്രധാന പ്രാസംഗികന്‍  റവ :ഫാ: പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ  ആയിരുന്നു .

കേരളത്തിലെ വയനാട് സ്വദേശിയായ റവ :ഫാ: പൗലോസ് പാറേക്കര  കോര്‍എപ്പിസ്‌കോപ്പ  അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, വേദവാക്യ പണ്ഡിതനും, ബൈബിള്‍ സ്റ്റഡി ക്ലാസുകള്‍ എടുക്കുന്നതില്‍ പ്രത്യേക നൗപുണ്യമുള്ള വൈദീക ശ്രേഷ്ട്ടനുമാണ്

ലോകരക്ഷകനായ യേശുനാഥന്റെ   രണ്ടാം വരവിനു വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥന നിര്‍ഭരമായ ജീവിതം നയിച്ചു ഒരുങ്ങി ഇരിക്കേണ്ടതിന്റെ പറ്റിയു , ബൈബിളില്‍ പ്രതിപാദിച്ചിട്ടുള്ള ദൈവവാക്യങ്ങളും, വചനങ്ങളും  അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് സമഗ്രമായി പഠിക്കേണ്ടതിനെയും പറ്റി  റവ :ഫാ: പൗലോസ് പാറേക്കര തന്നെ സുവിശേഷ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. മനുഷ്യന്റെ ചിന്തകള്‍ക്കും , വിചാരങ്ങള്‍ക്കും ഒരു പരിധി ഉണ്ടെന്നും, ക്രിസ്തുവില്‍ ആശ്രയിച്ചുള്ള നല്ല  ക്രിസ്തീയ ജീവിതം നയിച്ചാല്‍ മാത്രമേ ദൈവനാമത്തില്‍  രക്ഷ ഉണ്ടാവുകയെന്നും റവ :ഫാ: പൗലോസ് പാറേക്കര വിശ്വാസി സമൂഹത്തോട് ഉത്‌ബോധിപ്പിച്ചു

ഈ വര്‍ഷത്തെ ബെര്‍ഗെന്‍ കൗണ്ടി മലയാളി  ക്രിസ്ത്യന്‍  ഫെല്ലോഷിപ്പ്  (BCMC )  വാര്‍ഷിക സുവിശേഷ യോഗം സംഘടിപ്പിക്കുന്നത്തിനു  ബിസിഎംസി   പ്രസിഡന്റ് ശ്രീ എഡിസണ്‍ മാത്യു, വൈസ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ ജോസഫ്, സെക്രട്ടറി ശ്രീമതി അജു തര്യന്‍, ട്രഷറര്‍ ശ്രീ സുജിത് എബ്രഹാം എന്നിവരോടൊപ്പം  ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബേര്‍സ്, Ptarons , കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ നേതൃത്വം കൊടുത്തു.