ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ആദര സൂചകമായി ചിറകില്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച്‌ എയര്‍ ഇന്ത്യ വിമാനം. ഡല്‍ഹി – മുംബൈ റൂട്ടിലെ എയര്‍ ബസ് A320 വിമാനമാണ് ഗാന്ധിയുടെ പടം ചിറകില്‍ വരച്ചുചേര്‍ത്തത്. 11 അടി ഉയരവും നാലടി വീതിയുമുണ്ട് ഈ ചിത്രത്തിന്.

രാഷ്ട്രപിതാവിന്റെ സന്ദേശം ആളുകളെ ഓര്‍മ്മിപ്പിക്കുകയാണ് ചിത്രം ചിറകില്‍ വരച്ചതിന് പിന്നിലെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വിനി ലോഹ്നി പറഞ്ഞു. ഗാന്ധിയുടെ ചിത്രം എല്ലാ വിമാനങ്ങളിലും വരയ്ക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് വിമാനത്തില്‍ ഗാന്ധിയുടെ ചിത്രം വരച്ചത്.

രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റമ്ബതാം ജന്മദിനമാണ് രാജ്യം ആഘോഷിക്കുന്നത്. രാജ്യമെങ്ങും വിപുലമായ ആഘോഷമാണ് നടക്കുന്നത്.