നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാള സാഹിത്യകാരന്മാരുടെയും മലയാള ഭാഷാസ്‌നേഹികളുടെയും അവരുടെ പ്രാദേശിക സാഹിത്യ കൂട്ടായ്മയുടെയും അക്ഷരതറവാടായ ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) എന്ന ദേശീയ സാഹിത്യ സംഘടനയുടെ 11) മത് ദൈ്വവാര്‍ഷിക ദേശീയ സമ്മേളനത്തിനു 2019 നവംബര്‍ മാസം 1,2,3 തീയതികളില്‍, ലാനയുടെ ഈറ്റില്ലമായ ഡാളസില്‍, അകാലത്തില്‍ മലയാള ഭാഷയ്ക്ക്‌നഷ്ടമായ നമ്മുടെ പ്രിയപ്പെട്ട കവി, യശ്ശ:ശരീരനായ ഡി. വിനയചന്ദ്രന്റെ സ്മരണാര്‍ത്ഥം പ്രത്യേകം തയ്യാറാക്കി ‘ഡി. വിനയചന്ദ്രന്‍ സ്മാരക നഗര്‍’ എന്ന് നാമകരണം ചെയ്ത സമ്മേളനവേദിയില്‍ തിരി തെളിയും.
1997 ല്‍ഡാലസ്സിന്റെ സാഹിത്യ നഭസ്സില്‍ ഉദയം ചെയ്ത ഇരുപത്തിരണ്ടു വയസ്സിന്റെ നിറവിലെത്തി നില്‍ക്കുന്ന ലാന എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, പ്രവാസസാഹിത്യ സംഘടനകളുടെ ഏക ദേശീയ സംഘടനഎന്നതിലുപരി, അമേരിക്കയിലും കാനഡയിലുമുള്ള മലയാളസാഹിത്യപ്രവര്‍ത്തകരുടെയും, ഭാഷാ സ്‌നേഹികളുടെയും സാഹിത്യതറവാടായി ലാന മാറിക്കഴിഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഘടനാപരമായും, സാഹിത്യപരമായും ലാന കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണ്.
എല്ലാ ഭാഷസ്‌നേഹികളും, എഴുത്തുകാരും, മാധ്യമസുഹൃത്തുക്കളും ആകാംഷയോടെ കാത്തിരിക്കുന്ന ഡാളസ്സിലെ ലാന സമ്മേളനത്തിന്റെ മുഖ്യഅതിഥിയായി, ലാനയുടെ പ്രത്യേക ക്ഷണപ്രകാരം കേരളത്തില്‍നിന്നും എത്തിച്ചേരുന്ന ഡോ. സി.ആര്‍. പ്രസാദ് ആയിരിക്കും. അദ്ദേഹംഇപ്പോള്‍ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ആയി സേവനമനുഷ്ഠിക്കുന്നതോടൊപ്പം മലയാളഭാഷാ സാഹിത്യത്തിലും, സാഹിത്യനിരൂപണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. പ്രസാദിന്റെ സാന്നിദ്ധ്യം ഡാളസിലെ ലാന കണ്‍വെന്‍ഷനെ കൂടുതല്‍ പ്രൗഢഗംഭീരമാക്കും. അദ്ദേഹത്തെ കൂടാതെ, ഡോ.എം.വി. പിള്ള, ഉൃ. എം.എസ്.റ്റി നമ്പൂതിരി, ഡോ.എന്‍.പി ഷീല, ജെ. മാത്യൂസ്, തമ്പി ആന്റണി, വിനോദ് നാരായണ്‍ (ബല്ലാത്തപഹയന്‍), പ്രൊഫ. കോശി തലക്കല്‍ മുതലായി നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പ്രഗത്ഭവ്യക്തികളോടൊപ്പം നമ്മുടെ രണ്ടാം തലമുറക്കാരിയും അമേരിക്കയില്‍ വളരെ പ്രശസ്തയായ ഇംഗ്ലീഷ് നോവലിസ്റ്റുമായ കിഷന്‍പോളും ലാന സമ്മേളനത്തിലെ ചര്‍ച്ചാവേദികളെ സമ്പന്നമാക്കും.
അമേരിക്കയിലും കാനഡയിലും ഉള്ള മലയാള സാഹിത്യപ്രവര്‍ത്തകര്‍ക്കൊപ്പം, നമ്മുടെ രണ്ടാംതലമുറയില്‍പെട്ട (ഇംഗ്ലീഷിലോ, മലയാളത്തിലോ സാഹിത്യസൃഷ്ടികള്‍ നടത്തുന്ന) യുവതലമുറയുടെ സജീവസാന്നിധ്യവും സഹകരണവും കൊണ്ട് ശ്രദ്ധേയമാവുകയാണ് ഈ സമ്മേളനം.
ലാനയുടെ സമ്മേളനത്തോടൊപ്പം, ദേശീയതലത്തില്‍ കഥ, കവിത, ലേഖനസമാഹാരം, നോവല്‍ എന്നീവിഭാഗങ്ങളില്‍ നടത്തപ്പെടുന്ന സാഹിത്യ മത്സരങ്ങള്‍ പ്രവാസി എഴുത്തുകാരില്‍ നിന്നും ഏറ്റവും ഉത്കൃഷ്ടമായ സാഹിത്യ രചനകള്‍ തിരഞ്ഞെടുത്തു അവയ്ക്കു ലാന അവാര്‍ഡ് നല്‍കി ആദരിക്കുന്നു. പ്രസ്തുത സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിക്കണമെന്ന്എല്ലാ പ്രമുഖ അച്ചടി ദൃശ്യമാദ്ധ്യമങ്ങളോടും, സമൂഹമാധ്യമങ്ങളോടും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഈ വര്‍ഷം നവംബര്‍ 1, 2, 3 തീയതികള്‍ ഡാളസിലെ ലാന സമ്മേളനത്തിനായി മാറ്റിവയ്ക്കണം എന്ന് എല്ലാഭാഷാ സ്‌നേഹികളോടും കലസാംസ്‌കാരിക സംഘടനകളോടും സ്‌നേഹപൂര്‍വ്വംഓര്‍മിപ്പിക്കുന്നു.