കോഴിക്കോട്: സൗത്ത് ബീച്ചിലെ കടല്പാലം ഭാഗികമായി തകര്‍ന്ന് 13 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് അപകടം. സായാഹ്നം ആസ്വദിക്കാന്‍ ബീച്ചിലെത്തിയ തിരുവനന്തപുരം വെള്ളങ്ങാട്ട് സുമേഷ് (29), പുതുപ്പാടി മേലത്ത് ഹൗസില്‍ എല്‍ദോ ജോസ് (23), മലപ്പുറം പാണ്ടിക്കാട് റിയാസ് മമ്ബാടന്‍ (25), ചെര്‍പ്പുളശ്ശേരി അനസ് (25), ഒറ്റപ്പാലം പട്ടിത്തറ ശില്പ മോഹന്‍ദാസ് (24), ജിബീഷ് (29), കൊണ്ടോട്ടി തരുവര ആഷര്‍ (24), പാലക്കാട് കാരക്കുറിശ്ശി സ്വരാജ് (22), വണ്ടൂര്‍ ആലിപറമ്ബില് ഫാസില്‍ (21), റംഷാദ് (27), മുക്കം പുതുക്കോട്ട് കുഴിയില്‍ ഫാസില്‍ (24), മലപ്പുറം കടുങ്ങാപുരം അബ്ദുല്‍ അലി (35), കാളികാവ് സ്വദേശി നസൂദ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എല്ലാവരെയും ആദ്യം ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുല്‍ അലി, എല്‍ദോ ജോസ്, സ്വരാജ്, നസൂദ്, ഫാസില്‍ എന്നിവരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് തലക്കും നട്ടെല്ലിനും സാരമായ പരിക്കുണ്ട്. വിവിധ ജില്ലകളില്‍നിന്ന് ഒന്നിച്ച് ബീച്ച് കാണാനെത്തിയ എട്ടുപേരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഒരു സംഘം. അരയിടത്തുപാലത്തെ റെഡ് ടീം ഹാക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് വിദ്യാര്‍ഥികളും ഇവിടെനിന്ന് പഠിച്ചിറങ്ങിയവരും സൈബര്‍ പാര്‍ക്കിലെ രണ്ട് ജീവനക്കാരും ഇതിലുണ്ട്.
ബീച്ചിലെത്തിയവര്‍ വീഴാറായ പാലത്തിനുമുകളില്‍ കയറിയതാണ് അപകടത്തിന് കാരണം. യുവാക്കള്‍ കയറിയതോടെ പാലത്തിെന്റ കടലിലേക്കുള്ള ഭാഗത്തെ സ്ലാബ് നിലംപൊത്തുകയും ആളുകള്‍ പലഭാഗത്തേക്കായി തെറിച്ചുവീഴുകയുമായിരുന്നു. പരിക്കേറ്റവരെ സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തകര്‍ന്ന അരഅടിയിലേറെ കനമുള്ള വലിയ സ്ലാബിനുള്ളില്‍ ഒരാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ബലപ്പെട്ടു. ഇതിനിടെ കടല്‍വെള്ളത്തിലേക്ക് സ്ലാബിനുള്ളില്നിന്ന് രക്തം കണ്ടെന്ന് ചിലര്‍ പറഞ്ഞതും സ്ലാബിനുള്ളില്‍ ആള് കുടുങ്ങിക്കിടക്കുന്നുവെന്ന സംശയം ബലപ്പെട്ടു. വലിയ സ്ലാബ് മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിയാതെവന്നതോെട സ്ഥലത്തെത്തിയ ബീച്ച് ഫയര്‍ഫോഴ്സ് യൂനിറ്റും ടൗണ്‍ പൊലീസും കോണ്‍ക്രീറ്റ് കട്ടര്‍ െകാണ്ടുവന്ന് സ്ലാബ് പൊട്ടിക്കാന്‍ ശ്രമിച്ചു.
മണിക്കൂറിലേറെ ശ്രമിച്ചിട്ടും പൂര്‍ണവിജയം കാണാത്തതോടെ ബീച്ചിലെ മണലിലൂടെ വരാന്‍ കഴിയുന്ന ചെയിന്‍ ബെല്‍റ്റുള്ള എക്സ്കവേറ്റര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍, എക്സ്കവേറ്റര്‍ പെെട്ടന്ന് ലഭിക്കാത്തത് പ്രതിസന്ധിയായി. ഇതിനിെട മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ല കലക്ടര്‍ എസ്. സാംബശിവ റാവു, നഗരസഭ ഹെല്‍ത്ത് ഒാഫിസര്‍ ഡോ. ആര്.എസ്. ഗോപകുമാര്‍ എന്നിവര്‍ എത്തി നഗരത്തിലെ വിവിധ കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു. രാത്രി ൈവകിയും തകര്‍ന്ന സ്ലാബ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.