2013 ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെ വാതുവയ്പ്പില്‍ പങ്കുണ്ടെന്ന സംശത്തെ തുടര്‍ന്നു പിടിക്കപ്പെട്ട ശ്രീശാന്തിന് പിന്നീടൊരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല. അടുത്തിടെ ആജീവനാന്ത വിലക്ക് വെട്ടിക്കുറച്ചതോടെ ക്രിക്കറ്റിലേക്കു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

വാതുവെപ്പ് നടത്തിയവര്‍ ഇന്നും പുഞ്ചിരിച്ച മുഖത്തോടെ കളിക്കുന്നുണ്ടെന്നും , തെളിവ് സഹിതം ഇവരെ കാണിച്ച്‌ തരാന്‍ സാധിക്കും പക്ഷെ ഞാനത് ചെയ്യില്ലെന്നും ശ്രീശാന്ത് പറഞ്ഞു .

‘ എന്റെ മക്കളെയും അച്ഛനെയും സത്യം ചെയ്ത് പറയുകയാണ് ഞാന്‍ വാതുവെയ്പ് നടത്തിയിട്ടില്ല . അത് ചെയ്തവര്‍ ഇന്നും കളിച്ചു കൊണ്ടിരിക്കുകയാണ് . 100 കോടി രൂപ നല്‍കിയാല്‍ പോലും ഞാന്‍ അതു ചെയ്യില്ല ‘ ശ്രീശാന്ത് പറഞ്ഞു.
അസുഖ ബാധിതനായ അച്ഛന്‍ കഴിഞ്ഞ അഞ്ചര വര്‍ഷമായി കാത്തിരിക്കുന്നത് താന്‍ വീണ്ടും കളിക്കുന്നത് കാണുന്നതിനു വേണ്ടിയാണ്. ഒന്നര മാസം മുമ്ബ് കാലിനു ശസ്ത്ര കഴിഞ്ഞ അമ്മയും കാത്തിരിക്കുന്നത് തന്റെ കളി കാണാനാണ്. ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു .