കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്നു ബാലഭാസ്കര്‍(10 ജൂലൈ 1978 – 2 ഒക്ടോബര്‍ 2018). മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ സംഗീത്ഘര്‍ പുരസ്കാര്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . മലയാളത്തിലെ ചില ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2-ന് പുലര്‍ച്ചെ ഒരുമണിയോടെ ഈ ലോകത്തോട് വിടപറഞ്ഞു. ലക്ഷ്മിയാണ് ഭാര്യ. പരേതയായ തേജസ്വിനിയാണ് മകള്‍. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ തന്നെയായിരുന്നു മകളുടെയും മരണം.

സംഗീതസംവിധാനം നിര്‍വഹിച്ച ചലച്ചിത്രങ്ങള്‍

മംഗല്യപല്ലക്ക്
പാഞ്ചജന്യം
മോക്ഷം
കണ്ണാടിക്കടവത്ത്