തായ്‌പേയ് : വടക്കു കിഴക്കന്‍ തായ്‌വാനില്‍ പാലം തകര്‍ന്നുവീണ് അപകടം. കിഴക്കന്‍ തായ്‌വാനിലെ പസഫിക് ഫിഷിംഗ് ഗ്രാമമായ നാന്‍ഫംഗാവോയിലാണ് സംഭവം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.

നിരവധി മത്സ്യബന്ധനബോട്ടുകള്‍ തകര്‍ന്നു. പരിക്കേറ്റവര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്.

ഒരു വ്യോമസേന ഹെലികോപ്റ്റര്‍, മത്സ്യബന്ധന കപ്പലുകള്‍, മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 60 ലധികം സൈനികര്‍ എന്നിവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരയുന്നുണ്ട്. ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് വീശിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തകര്‍ച്ച ഉണ്ടായത്.