ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തില് ഗാന്ധി സ്മൃതിയില്‍ രാജ്യം. രാഷ്ട്രപിതാവിന്റെ ജന്മവാര്ഷിക ദിനം വിവിധ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രി വി.മുരളീധരന്, കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാന്ധി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അധ്വാനി തുടങ്ങി നിരവധി നേതാക്കള്‍ ഗാന്ധിയുടെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.
2014 ല്‍ മോഡി തുടക്കം കുറിച്ച ‘സ്വച്ഛ് ഭാരത്’ അഭിയാന് എന്ന ശുചിത്വ ക്യാംപെയ്നിന്റെ ഭാഗമായി ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ വെളിയിട വിസര്‍ജന വിമുക്തമായി പ്രധ്യാപിക്കും. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ ഇന്ന് വൈകിട്ടാണ് പ്രധാനമന്ത്രിയുടെ ചരിത്രപ്രഖ്യാപനം നടക്കുക.
മഹാത്മ ഗാന്ധി മാനവികത്ക്കു നല്കിയ മഹത് സംഭാവനയ്ക്ക് ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു. ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ച ആഗ്രഹം സൃഷ്ടിക്കാനും കഠിനമായി പരിശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു..150 ജന്മവാര്ഷിക ദിനത്തില്‍ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മോഡി ട്വിറ്ററില്‍ കുറിച്ചു. ജന്മവാര്ഷിക ദിനമായി ഇന്ന് രാജ്യം ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കുന്ന വിജ്ഞാപനവും പുറപ്പെടുവിക്കും. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മവാര്ഷിക ദിനവും ഇന്നാണ്. പ്രധാനമന്ത്രി മോഡി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അന്ത്യവിശ്രമ സ്ഥലമായ വിജയ്ഘട്ടിലും ആദരം അര്‍പ്പിക്കും.