പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും വിമര്‍ശനമുയര്‍ത്തി നടന്‍ സിദ്ധാര്‍ത്ഥ്. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി ഡല്‍ഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ മറക്കാനാവാത്ത സ്വീകരണം എന്ന തലക്കെട്ടോടു കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്ന് നടത്തിയ സ്വീകരണത്തെക്കുറിച്ച്‌ വീരവാദം മുഴക്കുകയാണ്. മൊഗാംബോ ഖുശ് ഹുഹാ (മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ അമരീഷ് പുരിയുടെ പ്രശസ്തമായ ഒരു സംഭാഷണം). ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നതെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു’.