ബ്രോണ്‍സ്(ന്യൂയോര്‍ക്ക്): ഹൂസ്റ്റണില്‍ ഇന്ത്യന്‍ സിക്ക് വംശജന്‍ സന്ദീപ് ധളിവാല്‍ സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച അക്രമിയുടെ വെടിയേറ്റു മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും വിമോചിതമാകുന്നതിനുമുമ്പ് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ് ആറു വര്‍ഷമായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ബ്രയാന്‍ മല്‍കീന്‍(33) അക്രമിയുമായുണ്ടായ മല്‍പിടുത്തതില്‍ സര്‍വീസ് റിവള്‍വറില്‍ നിന്നുള്ള വെടിയേറ്റ് കൊല്ലപ്പെട്ടു.
സെപ്റ്റംബര്‍ 28 ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. ഗുണ്ടാസംഘാംഗങ്ങളെ കണ്ടെത്തുന്നതിന് പോലീസ് ഓഫീസര്‍മാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ വാഹനം ഡ്രൈവ് ചെയ്തിരുന്ന ഒരാളെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഓഫീസറും മറ്റു രണ്ട് ഓഫീസര്‍മാരുമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയുടെ പിന്നാലെ ഓടി അയാളുമായി മല്‍പിടുത്തം നടത്തുന്നതിനിടയിലാണ് രണ്ടു വെടിയുണ്ട ബ്രയാന്റെ ശരീരത്തില്‍ തറച്ചത്.
തന്റെ റിവോള്‍വര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി ബ്രയാന്‍ വിളിച്ചു പറയുന്നതിനിടയിലാണ് വെടിപൊട്ടിയത്.
അക്രമിയുടെ കൈവശം റിവോള്‍വര്‍ ഉണ്ടായിരുന്നുവെങ്കിലും, അത് ഉപയോഗിച്ചിരുന്നില്ല എന്ന് പിന്നീട് വ്യക്തമായി. മറ്റ് രണ്ടു പോലീസുക്കാര്‍ അക്രമിക്കു നേരെ വെടിയുതിര്‍ത്തു. അയാളും സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. നിരവധിതവണ മയക്കുമരുന്ന്, തട്ടിപറി, തുടങ്ങിയ കേസ്സുകളില്‍ പിടിക്കപ്പെട്ടിട്ടുള്ള പ്രതിയാണ് 27ക്കാരാനായ കൊല്ലപ്പെട്ട പ്രതി. യോര്‍ക്ക് ടൗണ്‍ ഹൈറ്റ്‌സില്‍ ഗേള്‍ ഫ്രണ്ടും, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസറുമായി ഒന്നുച്ചു താമസിച്ചുവരികയായിരുന്ന കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍ ബ്രയാന്‍ മല്‍കിന്‍.
ന്യൂയോര്‍ക്ക് പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു
