വാഷിങ്ടണ്‍: വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്ത്യയെയും പാകിസ്താനെയും ഒരിക്കലും ഒരുപോലെ കാണാനാകില്ലെന്ന് അഭിപ്രയപെട്ടു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു സാമ്യവുമില്ലെന്നും പിന്നെന്തിനാണ് ഇരുരാജ്യങ്ങളെയും ഒരുപോലെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വാഷിങ്ടണില്‍ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമ്ബത്തികസ്ഥിതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ എട്ടിലൊന്ന് വലിപ്പം മാത്രമുള്ള രാജ്യത്തെ എങ്ങനെയാണ് എതിരാളിയായി കണക്കാക്കുകയെന്നും വിദേശകാര്യ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ വലിച്ചിഴക്കുന്ന ഒരുകാര്യവും ഇന്ത്യ ചെയ്തിട്ടില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.