സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ എത്തുന്നവരാണ് കൃഷ്ണകുമാറും മക്കളും. അച്ഛന് പിന്നാലെയായാണ് മൂത്ത മകളായ അഹാന കൃഷ്ണ സിനിമയില്‍ അരങ്ങേറിയത്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രി തുടക്കം കുറിച്ചത്. ആദ്യ സിനിമയ്ക്ക് ചെറിയൊരു ഇടവേള വന്നിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു അഹാന. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയായിരുന്നു പിന്നീടുള്ള വരവ്. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളായിരുന്നു പിന്നീട് താരപുത്രിയുടേതായി എത്തിയത്. സിനിമാവിശേഷങ്ങളെക്കുറിച്ച്‌ മാത്രമല്ല വീട്ടിലെ മറ്റുള്ളവരെക്കുറിച്ചൊക്കെ വാചാലയായി അഹാന എത്താറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ കുഞ്ഞനിയത്തിയായ ഹന്‍സികയുടെ പിറന്നാള്‍. 14മാത്തെ പിറന്നാളാഘോഷമായിരുന്നു കഴിഞ്ഞത്. അമ്മയ്ക്കും അനിയത്തിമാര്‍ക്കുമൊപ്പം ആഘോഷക്കമ്മിറ്റിയില്‍ അഹാനയും മുന്നിലുണ്ടായിരുന്നു. പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളും താരപുത്രി പങ്കുവെച്ചിരുന്നു. വീട്ടിലെ മൂത്തകുട്ടിയായതിനാല്‍ സഹോദരിമാരുടെ കാര്യങ്ങളെക്കുറിച്ചെല്ലാം അഹാന അന്വേഷിക്കാറുണ്ട്. ഹന്‍സുവിന്റെ കുസൃതികളെക്കുറിച്ച്‌ വാചാലയായി താരം നേരത്തെ എത്തിയിരുന്നു. പിറന്നാളാശംസയ്‌ക്കൊപ്പമായി പങ്കുവെച്ച പഴയചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഹന്‍സികയെ എടുത്തിരിക്കുന്ന ചിത്രവും മടിയില്‍ കിടത്തിയതുമായുള്ള ചിത്രങ്ങളായിരുന്നു അഹാന പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ ചിത്രമാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും അഹാന കുറിച്ചിരുന്നു. തന്റെ പകുതി പോലുമില്ലായിരുന്നു അവളെന്നും അഹാന എഴുതിയിരുന്നു. അമ്മചേച്ചിയെന്നായിരുന്നു ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്തത്. അന്നും ഇന്നും രണ്ടുപേരും ക്യൂട്ടാണല്ലോയെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.