ന്യൂഡല്‍ഹി: ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ധാരണ ഉത്തരവായി ഇറക്കാത്തതിനാണ് ഗഡ്കരി ഉദ്യോഗസ്ഥരെ വഴക്ക് പറഞ്ഞത്. ദേശീയ പാത വിതകസനവുമായി ബന്ധപ്പെട്ട തുടര്‍നടപടികളെപ്പറ്റി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോഴാണ് സംഭവം.

ഇതിന് വേണ്ടി മുഖ്യമന്ത്രിക്ക് ഡല്‍ഹിവരെ വരേണ്ടിവന്നത് അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം താക്കീത് ചെയ്തു.