റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണി കുറക്കട പുതുവല്‍വിള വീട്ടില്‍ ജ്യോതിലാല്‍ (42) ആണ് മരിച്ചത്. റിയാദ് പ്രവിശ്യയിലുള്ള ജോലി സ്ഥലത്തിനടുത്ത് നിന്നും ഭക്ഷണം വാങ്ങി തിരികെ വരുമ്ബോഴായിരുന്നു അപകടം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒക്ടോബര്‍ രണ്ടിന് രാവിലെ നാട്ടിലെത്തിക്കുമെന്നും, അന്നേ ദിവസം രാവിലെ 11ന് ആലംകോട് വഞ്ചിയൂര്‍ കടവിള കട്ടപ്പമ്ബിലുള്ള വീടായ ഭൂമികയില്‍ സംസ്കരിക്കുമെന്നുമാണ് ബന്ധുക്കള്‍ അറിയിച്ചത്.
സുമോഹനന്‍ പിള്ളയുടെയും ലീലാ കുമാരിയുടെയും മകനാണ്. ഭാര്യ:നിഷ, മകള്‍: ജ്യോതിക.