ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിെന്റ നയങ്ങളില്‍ പ്രതിഷേധിച്ച് ജനുവരി എട്ടിന് രാജ്യവ്യാപക തൊഴിലാളി പണിമുടക്കിന് തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന 10 കേന്ദ്ര തൊഴിലാളി യൂനിയനുകളുടെ വിശാല കണ്വെന്ഷന് തീരുമാനിച്ചു.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി തുടങ്ങിയ തൊഴിലാളി സംഘടനകളും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായി ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആയിരങ്ങള്‍ പെങ്കടുത്തു. പണിമുടക്കിനുമുമ്ബായി പ്രാദേശിക, സംസ്ഥാനതല കണ്‍െവന്‍ഷനുകള്‍ ചേരും.
കേന്ദ്ര സര്‍ക്കാറിെന്റ നയങ്ങള്‍ രൂക്ഷമായ സാമ്ബത്തികമാന്ദ്യത്തിലെത്തിച്ചുവെന്ന് കണ്‍െവന്‍ഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പറേറ്റ് നികുതി കുറച്ചതിലൂടെ ഖജനാവിന് പ്രതിവര്‍ഷം 1.45 ലക്ഷം കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ വരുത്തിവെച്ചതെന്നും കുറ്റപ്പെടുത്തി.