തിരുവനന്തപുരം: വിദഗ്ധപരിശോധനയ്ക്കായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്കു പോയി. തൊണ്ടയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് യാത്ര.

ചികിത്സ ആവശ്യമായി വരികയാണെങ്കില്‍ അത് ഇവിടെ തന്നെയായിരിക്കും നടത്തുക.യുഎസിലെ വിദഗ്ധപരിശോധനകള്‍ക്ക് ഏഴുദിവസം വേണ്ടിവരുമെന്നാണു സൂചന.

കഴിഞ്ഞ കുറേ നാളുകളായി ഉമ്മന്‍ചാണ്ടിക്ക് സംസാരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. കേരളത്തില്‍ രണ്ട് ആശുപത്രികളില്‍ പരിശോധന നടത്തി. രണ്ടിടത്തുനിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണു ലഭിച്ചത്.

തുടര്‍ന്നാണ് അമേരിക്കയില്‍ വിദഗ്ധപരിശോധന നടത്താന്‍ തീരുമാനിച്ചത്.കേരളത്തില്‍നിന്നു ദുബായിലെത്തി, അവിടെയുള്ള മകള്‍ അച്ചുവുമൊത്താണ് യാത്ര. മകന്‍ ചാണ്ടി ഉമ്മനും ഒപ്പമുണ്ട്.